Thursday, September 16, 2010

പ്രഥമവിവരറിപ്പോർട്ട് : ഏജന്റ് Sk

FIRST INFORMATION REPORT
---------------------------

SUSPECT #1
-----------

Name : SK

Alias : None

Age : Unknown

Place : Confidential

Identification : വളിച്ച ചിരി, കാമ്പും കഥയുമില്ലാത്ത വർത്തമാനം

*****************************************************************

Updated Information
-----------------------

1982 ഡിസംബർ 6നു എറണാകുളത്തെ വികാരിയച്ചന്മാരുടേ ആസ്പത്രിയിൽ ജനനം. ജനനസമയം കൃത്യം 12:05 നട്ടുച്ച.

“സൂര്യൻ ഉച്ചിയിൽ നിൽക്കുന്നതു കൊണ്ട് ഉയരം കുറഞ്ഞ് കുരുട്ടായിരിക്കുമെങ്കിലും രാജയോഗമുള്ളവനാണ്.രാ‍ജതുല്യനായി തീരും” എന്ന് ജനിച്ചു വീണപ്പോൾ തന്നെ ജ്യോതിഷപണ്ഡിത മാതുല പ്രവചനം.

ജ്യോതിഷം തെറ്റല്ല എന്ന് തെളിയിച്ചുകൊണ്ട് കൃത്യം 6 അടി നാലിഞ്ചിൽ കുരുട്ടായി തുടരുന്നു.

രാജയോഗം - 2010ലെ രാജാക്കന്മാരുടേ സ്ഥിതിക്ക് തുല്യം എച്ചിയായതിനാൽ രാജതുല്യൻ!

ജനനസമയത്ത് സൂര്യൻ ഉച്ചിയിൽ നിന്നതിനാൽ തലയ്ക്ക് ചൂട് കൂടുതൽ.

ഇണങ്ങിയാൽ കത്തി വെച്ച് കൊല്ലും, പിണങ്ങിയാൽ തെറിവിളിച്ച് കൊല്ലും.

തികച്ചും അപകടകാരി.

മുന്നറിയിപ്പ് : പോലീസിന്റെയും നാട്ടുകാരുടേയും ഉപദ്രവം സഹിക്കാതെ ടിയാൻ ഇപ്പോൾ ബൂലോകത്തേക്ക് കടന്നിരിക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുൻ‌കരുതലുകൾ എടുക്കുവാൻ അഭ്യർത്ഥന.